Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saturday

Europe

കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഇ​ന്ന്

ലെ​സ്റ്റ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്പി​ലെ അ​പ്പോ​സ്ത​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഡോ.​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ ഇ​ന്ന് ന​ട​ക്കും.

യു​കെ​യി​ലെ ലെ​സ്റ്റ​റി​ലൂ​ള്ള എ​സ്പി​എ​എ​ൽ സെ​ന്‍റ​റി​ലാ​ണ് (മാ​ർ ഇ​വാ​നി​യോ​സ് ന​ഗ​റി​ൽ) ച​ട​ങ്ങു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം, സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ, പൊ​തു​സ​മ്മേ​ള​നം എ​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ഷെ​ക്കെ​യ്ന ന്യൂ​സ് ചാ​ന​ൽ, ശാ​ലോം ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ൽ, യു​കെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ഫേ​സ്ബു​ക്ക് പേ​ജി​ലും മ​ല​ങ്ക​ര കാ​ത്ത​ലി​ക് ടി​വി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും ത​ത്സ​മ​യം കാ​ണാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന അ​മ​യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി ഇ​ട​വ​കാം​ഗ​മാ​ണ് ഡോ.​കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ്. പ​രേ​ത​രാ​യ തോ​മ​സ് - സൂ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ നാ​ലു​മ​ക്ക​ളി​ൽ ഏ​റ്റ​വും മൂ​ത്ത​മ​ക​നാ​യി 1962 മാ​ർ​ച്ച് 27ന ​ജ​നി​ച്ചു.

പ്രീ​ഡി​ഗ്രി പ​ഠ​നം ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലാ​യി​രു​ന്നു. 1987ൽ ​വൈ​ദി​ക​നാ​യി. റോ​മി​ലെ ഓ​റി​യ​ന്റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു പി​എ​ച്ച്ഡി നേ​ടി​യ​ശേ​ഷം വി​വി​ധ സെ​മി​നാ​രി​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി. 2017 മു​ത​ൽ 2020 വ​രെ മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി​യു​ടെ റെ​ക്‌​ട​റാ​യി.

തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചാ​ൻ​സ​ല​റു​മാ​യി​രു​ന്നു. കാ​നം, നെ​ടു​മാ​വ്, ചു​വ​ന്ന​മ​ണ്ണ്, അ​ടി​പെ​ര​ണ്ട, കൊ​മ്പ​ഴ, ച​ക്കു​ണ്ട്, കു​ന്നം​കു​ളം, വാ​ഴാ​നി, തി​രു​വ​ൻ​വ​ണ്ടൂ​ർ, ചെ​ങ്ങ​രൂ​ർ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മാ​ത്യു തോ​മ​സ്, മ​റി​യാ​മ്മ തോ​മ​സ്, സ്ക​റി​യ തോ​മ​സ് എ​ന്നി​വ​രാ​ണു സ​ഹോ​ദ​ര​ങ്ങ​ൾ.

2021 മു​ത​ൽ യു​കെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ റീ​ജ​ണി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2025 ന​വം​ബ​ർ ഒ​ന്നി​ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ റ​മ്പാ​ൻ സ്ഥാ​ന​ത്തെ ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ന​വം​ബ​ർ 22ന് ​പ​ട്ടം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മ്മീ​സ് കാ​തോ​ലി​ക്ക​ബാ​വ കു​ര്യാ​ക്കോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​ന്ന നാ​മ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മെ​ത്രാ​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

Latest News

Corehub Up